തിരുവനന്തപുരം: ശരത് പവാറല്ല സാക്ഷാൽ യുഎൻ ജനറൽ സെക്രട്ടറി വിചാരിച്ചാൽ പോലും വനം വകുപ്പ് മന്ത്രി ശശീന്ദ്രനെ മാറ്റാമെന്ന് ആരും മോഹിക്കണ്ട. കാരണം ശരത് പവാർ പറഞ്ഞിട്ടും പിണറായി വിജയൻ എതിർത്തതോടെ കുട്ടനാട് എം എൽ എ തോമസ് കെ തോമസിന് മന്ത്രി സ്ഥാനം കൊടുക്കില്ല എന്ന് പറഞ്ഞിരിക്കുകയാണ് പിണറായി വിജയൻ. എന്തായാലും എൻസിപിയിലെ പിണറായി വിഭാഗം കരുത്ത് തെളിയിച്ചതോടെ ശശീന്ദ്രൻ വനം മന്ത്രി
യായി ഇനിയും ബഫർ സോണിൽ തന്നെ വിളങ്ങും എന്നുറപ്പായി. എ.കെ. ശശീന്ദ്രനെ ഉടൻ മ ന്ത്രി സ്ഥാനത്തു നിന്ന് മാറ്റേണ്ടന്ന് മുഖ്യമന്ത്രി പിണറായി വിജയൻ എന് സി പി യെ അറിയിക്കുകയായിരുന്നു. മുഖ്യമന്ത്രിയുമായുള്ള എൻസിപി നേതാക്കളുടെ കൂടിക്കാഴ്ച്ചയിലാ ണ് തീരുമാനം. തോമസ് കെ.തോമസ് കാത്തി രിക്കണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു. എ.കെ.ശശീന്ദ്രനെ മാറ്റി പകരം തോമസ് കെ.തോമസിനെ മന്ത്രിയാക്കണമെന്നാണ് കേന്ദ്ര നിലപാടെന്ന് നേതാക്കൾ മുഖ്യമന്ത്രിയെ അറിയിച്ചെങ്കിലും ഇപ്പോൾ ശശീന്ദ്രനെ മാറ്റേണ്ട എന്ന തീരുമാനമാണ് മുഖ്യമന്ത്രി എടുത്തത്. പവാർ അനുകൂലിച്ചിട്ടും ശശീന്ദ്രനെ മാറ്റാ ൻ പറ്റാത്ത സ്ഥിതിയിലാണ് സംസ്ഥാന നേതൃ ത്വം.
പി.സി.ചാക്കോ, മന്ത്രി എ.കെ.ശശീന്ദ്രൻ, തോ മസ് കെ. തോമസ് എംഎൽഎ എന്നിവർ മുഖ്യ മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ പ ങ്കെടുത്തു.
Pinarayi will not agree to change not only Sashi but also Sashindra.